തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

4257 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 647 രോഗികളുണ്ട്. രോഗബാധ സ്ഥിരീകരിച്ചതിൽ 59 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 36599 സാമ്പിളുകളാണ് പരിശോധിച്ചത്. 7469 പേർ ഇന്ന് രോഗമുക്തി നേടി.