തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7020 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 8424 പേര്‍ക്ക് രോഗമുക്തി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍


മാസ്ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്‍റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസൺ ശബരിമലയിൽ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കിൽ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും. കൊവിഡ്-19 ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്കാര നടപടിൾക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം. 

ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വാകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവക്കണം. തിരുവനന്തപുരം കൊല്ലം കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടും.  ടെസ്റ്റിഗ് നിരക്ക് കൂട്ടുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി. 57 ഇടങ്ങളിൽ ഇതിനകം കിയോസ്ക് സ്ഥാപിച്ചു.

മറ്റ് അനാരോഗ്യമുള്ളവരിൽ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിന്‍ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്‍റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ തയ്യാറാക്കും. ഇതോടൊപ്പം ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തും.

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡുകൾ വഴിയുള്ള പെൻഷൻ വിതരണം ഇന്നലെ ആരംഭിച്ചു. അതാത് മാസത്തെ പെൻഷൻ അതാത് മാസം വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ നിര്‍ദ്ദേശം നടപ്പാക്കും. നെല്ലു സംഭരണത്തിൽ നിന്നും വിട്ടുനിന്ന് സ്വകാര്യ മില്ലുടമകളുടെ സമരം പിൻവലിച്ചു. സഹകരണ സംഘങ്ങൾ ശേഖരിച്ച നെല്ല് സംസ്കരിക്കാൻ നടപടി ഉണ്ടാകും. പാലക്കാട് ആലപ്പുഴ ജില്ലകളിലാണ് കൊയ്ത്ത് നടക്കുന്നത്.  റെക്കോര്‍ഡ് വിളവാണ് പ്രതീക്ഷിക്കുന്നത്. പ്രളയം വരുത്തിയ ജൈവ വൈവിദ്ധ്യ നാശം വളരെ വലുതാണ്. നഷ്ടപ്പെട്ടതെല്ലാം പുനരുജ്ജീവിപ്പിക്കാൻ സാധ്യമാണ്. പമ്പാ നദീതീര ജൈവ വൈവിദ്ധ്യ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിട്ടുണ്ട്.

ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുസരിച്ചാകണം പുനരുജ്ജീവനമെന്ന് ധാരണയുണ്ട്. ജൈവ വൈവിദ്ധ്യ ശോഷണം സംഭവിച്ച പ്രദേശങ്ങളിൽ ഊന്നിയായിരിക്കും പ്രവര്‍ത്തനങ്ങൾ. പമ്പാതീരത്തെ പത്ത് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അറുപത്തിനാല് സസ്യ ഇനങ്ങളുടെ തൈകൾ പ്രദേശത്ത് നട്ടുപിടിപ്പിക്കും.  രാജ്യമാകെ കര്‍ഷക പ്രക്ഷോഭം ആഞ്ഞടിക്കുന്ന അവസ്ഥയാണ്.