തളിപ്പറമ്പ് : ഇതുപോലെയുള്ള ഒരാളെ പിതാവ് എന്ന് എങ്ങനെ വിളിക്കും . സ്വന്തം മക്കൾക്ക് സംരക്ഷണത്തിന്റെ തണലേക ണ്ടുന്ന പിതാവ് തന്നെ 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം കൗമാ രക്കാരനെ പ്രതിയാക്കാൻ നീക്കം നടത്തി . കുറുമാത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമ ത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്ന ത് . ഖത്തറിൽ ജോലി ചെയ്യുന്ന സമ്പന്ന നായ പിതാവാണ് മനുഷ്യമൃഗമായി മാറിയ ത് . കഴിഞ്ഞ ഒക്ടോബർ 21 നാണ് ഇയാൾ നാട്ടിൽ നിന്ന് ഖത്തറിലേക്ക് മടങ്ങിയത് . അതിനുശേഷം മകൾ തലകറങ്ങി വീണു . ഇതേത്തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് ഡോക്ടറുടെ പരിശോധ നയിൽ പെൺകുട്ടി ആറ് മാസം ഗർഭിണി യാണെന്ന് മനസിലായത് . ഇതേത്തുടർന്ന് ഡോക്ടർ അന്വേഷിച്ചപ്പോഴാണ് തന്നെ ഇള യമ്മയുടെ മകനും അയൽവാസിയുമായ 15 കാരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത് . ഇക്കാര്യം പോലീ സിനെ അറിയിച്ചു . പോലീസിനോടും പെൺകുട്ടി ഇതേ കാര്യം തന്നെയാണ്
ആവർത്തിച്ചത് . എന്നാൽ സംഭവം നട ന്നത് 2019 ലാണെന്ന പെൺകുട്ടിയുടെ മൊഴി സംശയമുയർത്തി . 2019 ഡിസംബർ മാസത്തിലാണ് പീഡനം നട ന്ന തെ ങ്കിൽപോലും പെൺകുട്ടി പ്രസവിക്കേണ്ടി യിരുന്ന സമയം കഴിഞ്ഞിരുന്നു . സംശയ ത്തെ ത്തുടർന്ന് വനിതാ പോലീസും കൗൺസിലർമാരും ചേർന്ന് പെൺകുട്ടി യോട് സംസാരിച്ചപ്പോഴാണ് പിതാവാണ് പീഡിപ്പിച്ചതെന്ന വിവരം പുറത്തുവന്നത് . പെൺകുട്ടി തലകറങ്ങിവീണയുടൻ ഖത്ത റിലുള്ള പിതാവ് വിളിച്ച് താനാണ് പീഡി പ്പിച്ചതെന്ന കാര്യം വെളിപ്പെടുത്തിയാൽ ആത്മഹത്യ ചെയ്യുമെന്നും അതുകൊണ്ട് അയൽവാസിയായ 15 കാരന്റെ പേരുപറ യാൻ നിർബന്ധിക്കുകയുമായിരുന്നു . ഇതേ ത്തുടർന്നാണ് പെൺകുട്ടി ബന്ധുവായ കൗമാരക്കാരനെതിരെ പരാതി നൽകിയത് . യഥാർത്ഥ വസ്തുത പുറത്തുവന്നതോടെ പെൺകുട്ടിയെ കൊണ്ട് മജിസ്ട്രേട്ട് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടു ത്തു കയും ചെയ്തു . ഈ മൊഴി യിലും പിതാവിന്റെ പേരാണ് പരാമർശിച്ചതെ ന്നാണ് സൂചന . ഈ മൊഴി കൂടി പോലീസിന് ലഭിക്കുന്ന തോടെ പിതാ വിനെ പ്രതിചേർത്ത് കേസെടുക്കും .

0 Comments