Source:PTI
ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ്-19 കേസുകളുടെ എണ്ണം 78 ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 53,370 കോവിഡ് കേസുകളാണ്. 650 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്-19 ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി.

78,14,682 കോവിഡ്-19 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 6,80,680 പേർ നിലവിൽ കോവിഡ്-19 ബാധിതരായി ചികിത്സയിലുള്ളവരാണ്. കേസുകളുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സിൽ 8,746,953 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക(2,29,284), ബ്രസീൽ (1,56,528) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ലോകത്താകെ ഇതുവരെ 4.2 കോടി ആളുകൾക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.