ന്യൂഡൽഹി ∙ കോവിഡ് കണക്കിൽ ബംഗാളിനെയും ഡൽഹിയെയും കേരളം മറികടന്നു. മൊത്തം പോസിറ്റീവായവർ 3.25 ലക്ഷം കവിഞ്ഞു. ഇതിൽ 2.29 ലക്ഷം പേർക്കു ഭേദമായി. നിലവിൽ 95,008 പേരാണു ചികിത്സയിലുള്ളത്. ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്കാണ് കേരളത്തിനു തലവേദന; കുറഞ്ഞ മരണനിരക്ക് ആശ്വാസവും.
കോവിഡ് നിയന്ത്രണാതീതമായി വർധിച്ച കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്കു കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയയ്ക്കും. പ്രതിദിന കേസുകളുടെ എണ്ണം, സ്ഥിരീകരണ നിരക്ക് തുടങ്ങിയവയിലെ വർധന പരിഗണിച്ചാണ് കേരളം, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബംഗാൾ എന്നിവിടങ്ങളിലേക്കു സംഘത്തെ അയയ്ക്കുന്നത്.
51,836 സാംപിൾ
7283 പോസിറ്റീവ്
250 ആരോഗ്യ പ്രവർത്തകർ
കേരളത്തിൽ ഇന്നലെ 7283 പേർക്ക് കോവിഡ് പോസിറ്റീവായി. 51,836 സാംപിളുകളുടെ പരിശോധനാഫലമാണിത്. 5731 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവർത്തകരും പോസിറ്റീവായി. ആരോഗ്യ പ്രവർത്തകരുടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 144 പേർ സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയവർ. 6767 പേർ ഇന്നലെ നെഗറ്റീവായി.

0 Comments