ന്യൂഡൽഹി: നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ ബിലീവേഴ്സ് ചർച്ച് പ്രൊട്ടക്ഷൻ ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി.
ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാശ്യപ്പെട്ടാണ് അഡ്വ. വി.കെ. ബിജു വഴി ശനിയാഴ്ച തടസ്സഹർജി ഫയൽ ചെയ്തത്.
ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവെക്കാൻ കോട്ടയം കളക്ടറോട് നിർദേശിക്കുന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയത്.
ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാലാണ് ജൂൺ 18-ന് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെ ചോദ്യംചെയ്ത് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

0 Comments